അസം ബി.​ജെ.പി മന്ത്രി ഹിമന്ത ബിശ്വ ശർമക്ക്​ 48 മണിക്കൂർ പ്രചാരണ വിലക്ക്​

ദിസ്​പുർ: അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമക്ക്​ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളിൽ 48 മണിക്കൂർ വിലക്ക്​. പ്രതിപക്ഷ നേതാവും ബോഡോലാൻഡ്​ പീപ്പിൾസ്​ ഫ്രണ്ട്​ നേതാവുമായ ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയതിനാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ വിലക്കേർപ്പെടുത്തിയത്​.

ഹിമന്തക്ക്​ 48 മണിക്കൂർ പൊതു യോഗങ്ങളിലോ റോഡ്​ ഷോകള​ിലോ മാധ്യമ അഭിമുഖങ്ങള​ിലോ പെതുഘോഷയാത്രകളിലോ റാലികളിലോ പ​െങ്കടുക്കാൻ അനുവാദമില്ല. ഭരണഘടനയിലെ 324ാം വകുപ്പ്​ അനുസരിച്ചാണ്​ നടപടിയെന്നും തെ​രഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ്​ കമീഷന്​ ഹിമന്ത നൽകിയ മറുപടി തൃപ്​തികരമല്ലെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്തമാക്കി.

ഏപ്രിൽ ആറിന്​ നടക്കുന്ന മൂന്നാംഘട്ട തെ​രഞ്ഞെടുപ്പിൽ ജലുക്​ബാരി മണ്ഡലത്തിൽനിന്ന്​ ഹിമന്ത ജനവിധി തേടുന്നുണ്ട്​. വോ​ട്ടെട​ുപ്പ്​ അടുത്തതോടെ 48 മണിക്കൂർ വിലക്ക്​ ഏർപ്പെടുത്തിയത്​ ബി.ജെ.പി നേതാവിന്​ തിരിച്ചടിയ​ായേക്കും.

വിവാദ പ്രസംഗത്തെ തുടർന്ന്​ മാർച്ച്​ 30ന്​ കോൺഗ്രസ്​ ഹിമന്തക്കെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച്​ മൊഹിലാരിയെ ജയിലിൽ അടക്കുമെന്നായിരുന്നു ഹിമന്തയുടെ ഭീഷണി. പ്രഥമദൃഷ്​ട്യ തെരഞ്ഞെടുപ്പ്​ ചട്ട ലംഘനമാണെന്ന്​ കണ്ടെത്തിയതോടെ വെള്ളിയാഴ്ച വൈകിട്ട്​ അഞ്ചുമണിക്കകം മറുപടി അറിയിക്കാൻ ബി.ജെ.പി നേതാവിനോട്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിക്കുകയായിരുന്നു. മറുപടി തൃപ്​തികരമല്ലെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ വിലക്ക്​.

അസമിൽ കോൺഗ്രസ്​ -ബോഡോലാൻഡ്​ പീപ്പിൾസ്​ ഫ്രണ്ട്​ സഖ്യവും ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ്​ മത്സരം. 

Tags:    
News Summary - Assam minister Himanta Biswa Sarma barred from campaigning for 48 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.