മോറിഗോണ്‍ (അസം): ബ്ളോക്ക് ഓഫിസിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ട എം.എല്‍.എയുടെ കാര്‍ മാറ്റിയ ജൂനിയര്‍ എന്‍ജിനീയര്‍ എം.എല്‍.എയുടെ കാലുപിടിച്ച് മാപ്പു പറഞ്ഞു. ദൃശ്യം ടി.വി ചാനലില്‍ വന്നതോടെ ബി.ജെ.പി എം.എല്‍.എ ദിംബേശ്വര്‍ദാസ് സംഭവം നിഷേധിച്ചു.
നാഗോണ്‍ ജില്ലയിലെ കൊതിയാടോലി ബ്ളോക്ക് ഓഫിസില്‍ മിന്നല്‍പരിശോധനക്ക് എത്തിയതായിരുന്നു എം.എല്‍.എ. കാര്‍ ഓഫിസിനു മുന്നില്‍ മറ്റു വാഹനങ്ങളുടെ വഴിയടക്കുന്ന രീതിയിലാണ് എം.എല്‍.എ പാര്‍ക്ക് ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ എന്‍ജിനീയര്‍ കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് എം.എല്‍.എയുടെ അനുയായികളെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്നാണ് എം.എല്‍.എ എന്‍ജിനീയറെ വിളിച്ച് ശകാരിച്ചത്. ഇതോടെ എന്‍ജിനീയര്‍ എം.എല്‍.എയുടെ കാലില്‍ പിടിച്ച് മാപ്പുപറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.