അസമിൽ പശു ആംബുലൻസ് സർവിസ് തുടങ്ങി

ദിബ്രുഗഢ്(അസം): ദിബ്രുഗഢ് ജില്ലയിൽ പശു ആംബുലൻസിന് തുടക്കം. പശുക്കളുടെ അഭയകേന്ദ്രവും ആശുപത്രിയും നടത്തുന്ന ഗോപാൽ ഗോശാലയാണ് ആംബുലൻസ് സേവനവും തുടങ്ങിയത്.

പരിക്കേറ്റതും അസുഖം ബാധിച്ചതുമായ പശുക്കൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനാണ് ആംബുലൻസ് ഏർപ്പെടുത്തിയതെന്ന് ഗോശാല പ്രസിഡന്റ് നിർമൽ ബെറിയ പറഞ്ഞു. ദിബ്രുഗഢ് ഡെപ്യൂട്ടി കമീഷണർ ബിശ്വജിത്ത് പെഗു ആംബുലൻസ് സേവനം ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Assam gets cow ambulance service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.