ഗുവാഹത്തിയിലെ കർഫ്യു പിൻവലിച്ചു; മറ്റിടങ്ങളിൽ ഇളവ്​

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വൻ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാത്തിയിൽ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താൻ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളി​​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ കര്‍ഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്​.

ആറു ദിവസ​ത്തെ നിയന്ത്രണങ്ങൾക്ക്​ ശേഷം തലസ്ഥാന നഗരത്തിൽ കടകളും വ്യവസായ സ്ഥാപനങ്ങളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ട്രെയിൻ -വ്യോമ ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രക്ഷോഭങ്ങളെ തുടർന്ന്​ നിർത്തലാക്കിയ ഇൻറർനെറ്റ്​ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ന്​ മുതല്‍ പുനഃസ്ഥാപിക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. ദിബ്രുഗഡ്‌ ജില്ലയിലെ കര്‍ഫ്യൂ രാവിലെ ആറ് മുതല്‍ എട്ട് വരെയാക്കി കുറച്ചിട്ടുണ്ട്​. അപ്പർ അസമിലെ തിൻസുകിയ ജില്ലയിൽ കർഫ്യു അഞ്ച്​ മണി മുതൽ നാലു വരെയാക്കി ഇളവുചെയ്​തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍ 11 മുതലാണ് ഗുവാഹത്തിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്​. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാലുപേർ വെടിയേറ്റ്​ മരിച്ചിരുന്നു. പ്രക്ഷോഭങ്ങളെ തുടർന്ന്​ വിവിധ സംഘടന നേതാക്ക​ൾ ഉൾപ്പെടെ 190 പേർ അറസ്​റ്റിലായിട്ടുണ്ട്​. 3000 പേർ കസ്​റ്റഡിയിലാണ്​.

Tags:    
News Summary - Assam curfew lifted - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.