രാജ്യത്തെ സേവിച്ചതിന് കിട്ടിയ ‘പ്രതിഫലം’ വേദനിപ്പിക്കുന്നു –മുൻ സൈനികൻ സനാഉല്ല
ന്യൂഡൽഹി: 30 വർഷം രാജ്യത്തെ സേവിച്ചതിന് ലഭിച്ച ‘പ്രതിഫലം’ കടുത്ത വേദനയുണ്ടാക്കുന് നതാണെന്ന് മുൻ സൈനികൻ മുഹമ്മദ് സനാഉല്ല. താൻ യഥാർഥ ഇന്ത്യക്കാരനാണെന്നും ജാമ്യത്തി ലിറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അസമിൽ അന്യരാജ്യക്കാരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ട്രൈബ്യൂണലാണ് വിദേശിയെന്ന് മുദ്രകുത്തി കാർഗിൽ യുദ്ധസേനാനി മുഹമ്മദ് സനാഉല്ലയെ ജയിലിൽ അടച്ചത്.
കശ്മീരിലും മണിപ്പൂരിലും തീവ്രവാദികളോട് പോരാടിയിട്ടുള്ള 53കാരനായ സനാഉല്ല, ശനിയാഴ്ചയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. സനാഉല്ലക്കെതിരായ നടപടിയിൽ ഗുവാഹതി ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും തെരഞ്ഞെടുപ്പ് കമീഷനും ദേശീയ പൗരത്വ രജിസ്ട്രാർക്കും അസം പൊലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.
രാജ്യത്തിനുവേണ്ടി സേവനംചെയ്ത തനിക്ക് താങ്ങാൻപറ്റാത്ത കാര്യങ്ങളാണ് അധികൃതരിൽനിന്നുണ്ടായത്. തന്നെ വിദേശിയായി മുദ്രകുത്തും എന്ന് ഒരിക്കലും കരുതിയില്ല. തനിക്കെതിരായ കേസ് എല്ലാവരുടെയും കണ്ണു തുറപ്പിക്കണം. ഇത് ഒരു പാഠമാകണം. 12 ദിവസം തന്നെ തടവിൽപാർപ്പിച്ച സ്ഥലത്ത് വിദേശിയെന്ന് ആരോപിക്കപ്പെട്ട് 10 വർഷത്തിലേറെയായി തടവിൽ കഴിയുന്നവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017ൽ ഹോണററി ലഫ്റ്റനൻറ് ആയി വിരമിച്ചശേഷം അസം അതിർത്തി രക്ഷ പൊലീസിൽ സബ്-ഇൻസ്പെക്ടർ ആയും അദ്ദേഹം സേവനം ചെയ്തിരുന്നു. അതേ പൊലീസാണ് സനാഉല്ലയെ വിദേശി എന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.