ഹിമന്ത ബിശ്വ ശർമ്മ
Posted On
date_range Updated On
date_range അസമിൽ യുവാക്കൾക്കായി തീവ്രവാദ വിരുദ്ധ സെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: തീവ്രവാദ സ്വാധീനങ്ങളിൽ നിന്ന് സംസ്ഥാനത്തെ യുവാക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ തീവ്രവാദ വിരുദ്ധ സെൽ (കൗണ്ടർ റാഡിക്കലൈസേഷൻ സെൽ) രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. യുവാക്കളുടെ ഭാവി തർക്കാന്‍ അനുവദിക്കില്ലെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. `നമ്മുടെ യുവാക്കളെ തീവ്രവാദികളാക്കി അവരുടെ ഭാവി തകർക്കാനും വഴിതെറ്റിക്കാനും ഒരു ഗ്രൂപ്പിനെയോ വ്യക്തിയെയോ ഞങ്ങൾ അനുവദിക്കില്ല. അസം ഇതിന് ശക്തമായ മറുപടി നൽകും'. നിലവിൽ സെല്ലിന്‍റെ രൂപീകരണത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ മുഖ‍്യമന്ത്രി വെളിപ്പടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.