അസം പൗരത്വ രജിസ്റ്ററിൽ നിയമനിർമാണത്തിന് ബി.ജെ.പി

ന്യൂഡൽഹി: അസം പൗരത്വ രജിസ്റ്ററിൽ പുതിയ നിയമനിർമാണത്തിന് നീക്കവുമായി ബി.ജെ.പി. പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ യഥാർഥ പൗരന്മാരെ ഉൾപ്പെടുത്താനാണ് ഇതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിക്കുന്നു. പു​റ​ത്താ​യ 19 ല​ക്ഷം പേ​രി​ല്‍ ബം​ഗാ​ളി മു​സ്​​ലിം​ക​ളു​ടെ അ​ത്ര​യും എ​ണ്ണ​മോ അ​തി​ല്‍ കൂ​ടു​ത​ലോ പേ​ർ ബം​ഗാ​ളി ഹി​ന്ദു​ക്ക​ളാ​യ​തോ​ടെ​യാ​ണ്​ ബി.​ജെ.​പി​ക്കും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്കും മ​ല​ക്കം​മ​റി​ച്ചി​ലു​ണ്ടാ​യ​ത്.

പട്ടികയിൽ ഉൾപ്പെട്ട അനർഹരെ ഒഴിവാക്കാനും ബി.ജെ.പി ആവശ്യപ്പെടും. ഇതിനായി സുപ്രീം കോടതിയിൽ പുന:പരിശോധന ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. അസമിൽ 19 ലക്ഷത്തോളം പേർക്കാണ് പൗരത്വം നഷ്ടമായത്.

പൗരത്വ പട്ടിക നിലവിൽ വന്നതോടെ ബി.ജെ.പിക്കുള്ളിലും അസ്വസ്ഥത രൂപപ്പെട്ടിരിക്കുകയാണ്. പല മേഖലകളിലും ബി.ജെ.പി വോട്ട് ബാങ്കിലാണ് കടുത്ത അസംതൃപ്തി നിലനിൽക്കുന്നത്. പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പലരും ബി.ജെ.പി ആഗ്രഹിച്ചവരല്ല. ഈ സാഹചര്യത്തിലാണ് പുന:പരിശോധന ആവശ്യപ്പെടാൻ ഒരുങ്ങുന്നത്.

പല അനർഹരും പട്ടികയിൽ ഇടംകണ്ടതായും ബി.ജെ.പി ആരോപിക്കുന്നു. പുന:പരിശോധന ആവശ്യപ്പെടാനുള്ള തീരുമാനത്തിന് പുറമേയാണ് നിയമനിർമാണം കൊണ്ടുവരാനുള്ള നീക്കം. നിലവിലെ നിയമം ഭേദഗതി ചെയ്തോ പുതിയ ബിൽ അവതരിപ്പിച്ചോ ആവും നിയമനിർമാണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം സൂചിപ്പിക്കുന്നു.

പൗരത്വം നഷ്ടപ്പെട്ടവരിലെ അർഹരായവർക്ക് സം​സ്​​ഥാ​ന​ത്തെ വി​ദേ​ശി ട്രൈ​ബ്യൂ​ണ​ലുകളിൽ അപ്പീൽ നൽകാം. അ​പ്പീ​ൽ ന​ൽ​കാ​ൻ 120 ദി​വ​സം വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Assam BJP could pitch legislative route on NRC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.