Posted On
date_range Updated On
date_range വിശ്വാസവോട്ട്; അശോക് ഗെഹ്ലോട്ട് ഗവർണറെ കണ്ടു
ന്യൂഡൽഹി: ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സചിൻ പൈലറ്റിനെ നീക്കിയ പശ്ചാത്തലത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവർണറെ കണ്ടു. മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ വിശ്വാസവോട്ട് തേടണം.
ഉപമുഖ്യമന്ത്രിയെ പുറത്താക്കിയതോടെ വിശ്വാസവോട്ട് തേടണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാാണ് ഗെഹ്ലോട്ട് ഗവർണർ കൽരാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയത്.
200 അംഗ മന്ത്രിസഭയിൽ 106 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. കേവല ഭൂരിപക്ഷത്തിന് 101 അംഗങ്ങളുടെ പിന്തുണ മതി. അതേസമയം മൂന്ന് എം.എൽ.എമാർ കൂടി ഗെഹ്ലോട്ടിന് പിന്തുണ നൽകില്ലെന്നാണ് വിവരം. ഗെഹ്ലോട്ടിന് 100 എം.എൽ.എമാരുടെ പിന്തുണ മാത്രമേയുണ്ടാകുവെന്നാണ് അണിയറ സംസാരം.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.