ബലാത്സംഗ കേസ്: ആശാറാം ബാപ്പു കുറ്റക്കാരൻ

ജോധ്​പൂർ: ദലിത്​ പെൺകുട്ടിയെ ബലാൽസംഗം ചെയ്​ത കേസിൽ വിവാദ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ജോധ്​പൂർ വിചാരണ കോടതിയാണ്​ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്​. ആശാറാം ബാപ്പുവിനൊപ്പം പ്രതികളായ മറ്റ് രണ്ട്​ പേരും കേസിൽ കുറ്റക്കാരാണെന്ന്​ കോടതി കണ്ടെത്തിയിട്ടുണ്ട്​. രണ്ട്​ പേരെ വെറുതെ വിട്ടു. അഞ്ച്​ വർഷത്തിന്​ ശേഷമാണ്​ ബാപ്പുവിനെ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്​​. കേസിലെ ശിക്ഷാവിധി പിന്നീട്​ ഉണ്ടാകും. 10 വർഷം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകളാണ്​ ആശാറാം ബാപ്പുവിനെതിരെ ചുമത്തിയിരിക്കുന്നത്​.

2013 ആഗസ്​റ്റ്​ 15നാണ്​ ആശ്രമത്തിൽ ചികിൽസക്കെത്തി​യ പെൺകുട്ടിയെ ആശാറാം ബാപ്പു പീഡിപ്പിച്ചത്​. പിന്നീട്​ പെൺകുട്ടിയുടെ അച്​ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശാറാം ബാപ്പുവിനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പെ​ടെ 12 ത​വ​ണ ജാ​മ്യാ​പേ​ക്ഷ ആശാറാം ബാപ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും എ​ല്ലാം ത​ള്ളു​ക​യാ​യി​രു​ന്നു.

2013 സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ അശാറാം ബാപ്പുവിനെ ജോധ്പൂര്‍ സെന്‍റ്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.  അനുയായികള്‍ കലാപമുണ്ടാക്കിയേക്കാമെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - Asaram bappu convicted-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.