'ആ ആറ് പേരെ കൊന്നത് ആരാണ്?'; മലേഗാവ് സ്‌ഫോടനക്കേസിലെ വിധി നിരാശാജനകമെന്ന് അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: മലേഗാവ് സ്‌ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ എൻ.ഐ.എ കോടതിയുടെ വിധി നിരാശാജനകമാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ പോലെ കേന്ദ്രവും മഹാരാഷ്ട്ര സർക്കാറും ഈ വിധിയിൽ സ്റ്റേ ആവശ്യപ്പെടുമോ എന്നും ഉവൈസി ചോദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് നയിച്ചത് മോശം അന്വേഷണമാണെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

'മലേഗാവ് സ്‌ഫോടന കേസിലെ വിധി നിരാശാജനകമാണ്. സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് അവരെ ലക്ഷ്യം വെച്ചത്. ബോധപൂർവമായ മോശം അന്വേഷണമോ പ്രോസിക്യൂഷനോ ആണ് കുറ്റവിമുക്തരാക്കലിന് കാരണമായത്. സ്ഫോടനം നടന്ന് 17 വർഷങ്ങൾക്ക് ശേഷം, തെളിവുകളുടെ അഭാവത്തിൽ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ കുറ്റവിമുക്തരാക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതുപോലെ, മോദിയുടെയും ഫഡ്‌നാവിസിന്‍റെയും സർക്കാറുകൾ വിധിക്കെതിരെ അപ്പീൽ നൽകുമോ? മഹാരാഷ്ട്രയിലെ "മതേതര" രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തം ആവശ്യപ്പെടുമോ? ആ ആറ് പേരെ കൊന്നത് ആരാണ്?' -ഉവൈസി കുറിച്ചു.

കേ​സി​ൽ മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് അടക്കം എല്ലാ പ്രതികളേയും പ്ര​ത്യേ​ക എൻ.ഐ.എ കോടതി വെറുതെ വിട്ടു. പ്ര​ജ്ഞ സി​ങ്​ ഠാ​ക്കൂ​ർ, സൈ​നി​ക ഇ​ന്റ​ലി​ജ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ല​ഫ്. കേ​ണ​ൽ പ്ര​സാ​ദ്​ പു​രോ​ഹി​ത്, റി​ട്ട. മേ​ജ​ർ ര​മേ​ശ്​ ഉ​പാ​ധ്യാ​യ്, അ​ജ​യ്​ രാ​ഹി​ക​ർ, സു​ധാ​ക​ർ ദ്വി​വേ​ദി, സു​ധാ​ക​ർ ച​തു​ർ​വേ​ദി, സ​മീ​ർ കു​ൽ​ക​ർ​ണി എ​ന്നി​വ​രെയാണ് തെളിവി​ല്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാ​മ​ച​ന്ദ്ര ക​ൽ​സ​ങ്ക​ര അ​ട​ക്കം ര​ണ്ടു​​പേ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​ണ്.

2008 സെ​പ്​​റ്റം​ബ​ർ 29ന്​ ​രാ​ത്രി​യി​ൽ ബി​ക്കു​ചൗ​ക്കി​ലാ​ണ് സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ചെ​റി​യ പെ​രു​ന്നാ​ൾ ത​ലേ​ന്ന്​ മാ​ർ​ക്ക​റ്റി​ൽ തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് എ​ൽ.​എം.​എ​ൽ ഫ്രീ​ഡം മോ​ട്ടാ​ർ​സൈ​ക്കി​ളി​ൽ സ്ഥാ​പി​ച്ച ബോം​മ്പ്​ പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോടനത്തിന് ഉപയോഗിച്ച എൽ എം എൽ ഫ്രീഡം ബൈക്ക് പ്രജ്ഞാ സിങ്ങിന്റേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതും യോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുംബൈ ഭീകരാക്രമണത്തിനിടെ ​കൊല്ലപ്പെട്ട ഹേ​മ​ന്ത്​ ക​ർ​ക്ക​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര​വി​രു​ദ്ധ സേ​ന ആ​ണ്​ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേസ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ്​​ഫോ​ട​ന​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച ബൈ​ക്കാ​ണ്​ പ്ര​ജ്ഞ​സി​ങ്ങി​ലേ​ക്ക്​ ന​യി​ച്ച​ത്. മു​സ്​​ലിം​ക​ളോ​ട് പ്ര​തി​കാ​രം ചെ​യ്യാ​നും ഹി​ന്ദു​രാ​ഷ്ട്ര​ത്തി​ന്​ വ​ഴി​യൊ​രു​ക്കാ​നും രൂ​പം​കൊ​ണ്ട അ​ഭി​ന​വ്​ ഭാ​ര​ത്​ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​വ​രെ​ന്നായിരുന്നു കുറ്റപത്രം. 11 പേ​രെ​യാ​ണ്​ എ.​ടി.​എ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. 

Tags:    
News Summary - Asaduddin Owaisi reacts to Malegaon blast case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.