മുംബൈ: ഉച്ചഭാഷിണി ഉപയോഗത്തിന് പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബാങ്ക് വിളിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി മുംബൈയിലെ പള്ളികൾ. മുംബൈയിലെ ആറ് പള്ളികളിലാണ് പുതിയ സംവിധാനം ഒരുക്കിയത്.
തമിഴ്നാട് ആസ്ഥാനമായ കമ്പനിയാണ് ഇതിനായി ‘ആസാൻ’ എന്ന ആപ് വികസിപ്പിച്ചത്. സൗജന്യ ആപ് ഉപയോഗിച്ച് വിശ്വാസികൾക്ക് വീട്ടിലിരുന്നുതന്നെ ബാങ്ക് കേൾക്കാമെന്നും റമദാൻ പോലുള്ള സമയങ്ങളിൽ പൊതുഅറിയിപ്പുകൾ നൽകാനും സംവിധാനം ഉപയോഗപ്പെടുമെന്നും മാഹിം ജുമാമസ്ജിദ് മാനേജിങ് ട്രസ്റ്റി ഫഹദ് ഖലീൽ പത്താൻ പറഞ്ഞു.
മൂന്നു ദിവസത്തിനുള്ളിൽ മാത്രം പള്ളിക്ക് സമീപത്തെ 500 താമസക്കാർ ആപിൽ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നുള്ള ഒരുകൂട്ടം ഐ.ടി പ്രഫഷനലുകളുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ആപ് ഇപ്പോൾ ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.