സമരം നടത്തുന്ന കർഷകർക്ക്​ എൻ.ഐ.എ സമൻസ്​; കേന്ദ്രസർക്കാറിനെതിരെ അകാലിദൾ

ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കും അവരെ പിന്തുണക്കുന്നവർക്കും എൻ.ഐ.എ സമൻസ്​ അയച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശിരോമണി അകാലി ദൾ. സമരത്തിന്​ പിന്തുണ നൽകുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്​ ഭീഷണിപ്പെടുത്താനാണ്​ ശ്രമമെന്ന്​ അകാലി ദൾ നേതാവ്​ സുഖ്​ബീർ സിങ്​ ബാദൽ പറഞ്ഞു.

കർഷകസമരത്തിന്‍റെ അവരെ പിന്തുണക്കുന്നവരേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇ.ഡിയുടേയും എൻ.ഐ.എയുടേയും നടപടിയെ ശക്​തമായ ഭാഷയിൽ അപലപിക്കുന്നു. അവർ രാജ്യദ്രോഹികളല്ല. ഒമ്പതാംവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ കർഷകരെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിനും കർഷക സംഘടനകൾക്കും ഫണ്ട്​ കൈമാറിയവർക്ക്​​ എൻ.ഐ.എ നോട്ടീസ് അയച്ചത്​ വിവാദമായിരുന്നു.

Tags:    
News Summary - As Probe Agency Summons Punjab Farmers' Leader, Akali Dal Slams Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.