മുംബൈ: മയക്കുമരുന്ന് കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പിടിച്ചുവെച്ച പാസ്പോർട്ട് തിരികെചോദിച്ച് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻഖാൻ കോടതിയിൽ. ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടക്കിടെ അറസ്റ്റിലായ ആര്യനടക്കം ആറുപേർക്ക് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പ്രത്യേക അന്വേഷണസംഘം പിന്നീട് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പാസ്പോർട്ടിനായി മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന എൻ.ഡി.പി.എസ് കോടതിയിൽ ആര്യൻ ഹരജി നൽകിയത്. കോടതി ഹരജി 11ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.