ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ 16നു സത്യപ്രതിജ്ഞ ചെയ്യും. രാവി ലെ പത്തിന് രാംലീല മൈതാനിയിലാണ് ചടങ്ങ്. മുഴുവൻ മന്ത്രിമാരും അന്ന് സ്ഥാനമേൽക്കു മെന്നാണ് സൂചന. ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലുമായി കെജ്രിവാൾ ബുധനാഴ്ച കൂടി ക്കാഴ്ച നടത്തി. ഷീല ദീക്ഷിതിനുശേഷം ഡൽഹിയിൽ മൂന്ന് തവണ മുഖ്യമന്ത്രിയാകുന്നയാളാണ് കെജ്രിവാൾ.
നിലവിലെ ഏഴ് മന്ത്രിമാരും തുടരുമെന്നാണ് സൂചന. മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായി തുടരും. പുതിയ എം.എൽ.എമാരായ രാഘവ് ചദ്ദ, അതിഷി മർലേന എന്നിവർ മന്ത്രിമാരായേക്കം. ചദ്ദക്ക് ധനകാര്യവും അതിഷിക്ക് വിദ്യാഭ്യാസവും നൽകാനാണ് സാധ്യത. അമാനത്തുല്ല ഖാൻ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് തുടരും.
ഡൽഹി തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റ് നേടിയാണ് എ.എ.പി മൂന്നാം വട്ടവും അധികാരത്തിലെത്തിയത്. എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 53.57 ശതമാനം വോട്ടാണ് എ.എ.പി നേടിയത്. 38.51 ആണ് ബി.ജെ.പിയുടെ വോട്ട് ശതമാനം. ഒരു സീറ്റ് പോലും നേടാനാവാതെ പോയ കോൺഗ്രസിന് 4.26 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
Aam Aadmi Party (AAP) chief Arvind Kejriwal to take oath as the Chief Minister of Delhi on 16th February, at Ramlila Maidan. pic.twitter.com/gABczDBoCw
— ANI (@ANI) February 12, 2020
ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് 21,697 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്രിവാൾ വിജയിച്ചത്. ബി.ജെ.പിയുടെ സുനിൽ കുമാർ യാദവിനെയാണ് കെജ്രിവാൾ തോൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.