????????????? ?????????????????? ????????

കൊല്ലപ്പെട്ട പൊലീസുകാരന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് കെജ്‍രിവാൾ

ന്യൂഡൽഹി: കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിൻെറ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

വടക്ക്​ കിഴക്കൽ ഡൽഹിയിലുണ്ടായ കലാപത്തിൽ തിങ്കളാഴ്​ചയാണ്​ രത്തൽലാൽ വെടിയേറ്റ്​ മരിച്ചത്​. ഗോകുൽപുരി പൊലീസ്​ സ്​റ്റേഷനിലെ ഹെഡ്​ കോൺസ്​റ്റബിൾ ആയിരുന്നു രത്തൻലാൽ.
അതേസമയം, രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് രത്തൻ ലാലിന്‍റെ സ്വദേശമായ രാജസ്ഥാനിലെ സാദിൻസറില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - arvind kejriwal says one cr compensation for head constable who died in delhi violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.