ഗായകൻ സുബിൻ ഗാർഗിന്‍റെ മരണം; പരിപാടി‍യുടെ സംഘാടകനെയും മാനേജരെയും അസം പൊലീസ് അറസ്റ്റ് ചെയ്തു

ഗുവാഹട്ടി: ഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിൽ സിങ്കപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് മ്യൂസിക് ഫെസ്റ്റിന്‍റെ സംഘാടകൻ ശ്യാംകനു മഹന്തയെയും മാനേജർ സിദ്ധാർഥ് ശർമയെയും അസം പൊലീസ് അറസ്റ്റ് ചെ‍യ്തു. 52 വയസ്സുള്ള അസമീസ് ഗായകന് സെപ്റ്റംബർ 19നാണ് സ്കൂബാ ഡൈവിങിനിടെ അപകടത്തിൽ ജീവൻ നഷ്ടമാകുന്നത്.

മരണത്തിൽ ഒക്ടോബർ 6ന് അറസ്റ്റിലായവരോട് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സിദ്ധാർഥ് ശർമ, ഗായക സംഘത്തിലുള്ള ശേഖർ ജ്യോതി ഗ്വാസ്വാമി, ശ്യാംകനു മഹന്ത എന്നിവർക്കെതിരെ നിരവധി എഫ്.ഐ.ആറുകളാണ് കേസിനോടനുബന്ധിച്ച് ചുമത്തിയിട്ടുള്ളത്.

സുബിന്‍റെ മരണത്തിൽ സിങ്കപ്പൂരിൽ നിന്ന് അടിയന്തിര നിയമ സഹായം ലഭിക്കാൻ അസം ഗവൺമെന്‍റ് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു. സുബിന്‍റെ മരണത്തിൽ അടിയന്തിരവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അസമിലെ കോൺഗ്രസ് പ്രസിഡന്‍റ് ഗൗരവ് ഗഗോയി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കത്തിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണത്തിൻമേൽ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മേൽനോട്ടം ഉണ്ടാകണമെന്ന് കത്തിലെഴുതി‍. ദുർഗാ പൂജയുടെ ഭാഗമായി ഗുവാഹട്ടി സന്ദർശിച്ച മുഖ്യമന്ത്രി ഹിമാന്ത ശർമ സുബിന് ആദരാഞ്ജലി അർപ്പിച്ചു.

Tags:    
News Summary - arrested event organiser Shyamkanu Mahanta and manager Sidhartha Sharma in relation to singer Zubeen Garg's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.