ആർമി ഡിസൈൻ ബ്യൂറോയുടെ റീജിയണൽ ടെക്‌നോളജി നോഡ് കേന്ദ്രം ബംഗളൂരുവിലെ ആർമി സർവീസ്​ കോപ്സ്​ സെന്‍റർ ആന്‍റ്​ കോളേജിൽ ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ ഉദ്ഘാടനം ചെയ്യുന്നു

കരസേനയുടെ റീജിയണൽ ടെക്‌നോളജി കേന്ദ്രം ബംഗളൂരുവിൽ തുറന്നു

ബംഗളൂരു: ആർമി ഡിസൈൻ ബ്യൂറോയുടെ (എഡിബി) രണ്ടാമത്തെ റീജിയണൽ ടെക്‌നോളജി നോഡ് കേന്ദ്രം (ആർടിഎൻ-ബി) ബംഗളൂരുവിൽ പ്രവർത്തനം തുടങ്ങി. ബംഗളൂരുവിലെ ആർമി സർവീസ്​ കോപ്സ്​ സെന്‍റർ ആന്‍റ്​ കോളേജിലാണ്​ (എ.എസ്​.സി സെന്‍റർ ആന്‍റ്​ കോളജ്​) കേന്ദ്രം തുടങ്ങിയിരിക്കുന്നത്​.

വിവരസ​ാ​ങ്കേതിക മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാരം, വ്യവസായം, ​ൈവജ്ഞാനിക മേഖലകളുമായി സഹകരിച്ചാണ്​ പുതിയ കേന്ദ്രം പ്രവർത്തിക്കുക. ഇന്ത്യൻ ആർമിയിൽ കൂടുതൽ സാ​ങ്കേതിക മികവ്​ കൊണ്ടുവരാൻ ഈ കേന്ദ്രത്തിന്​ കഴിയും. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ ഉദ്ഘാടനം ചെയ്തു.

കോവിഡിന്​ ശേഷം ആഗോള നിക്ഷേപക സംഗമം (ജിഐഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറി​യെന്ന് മന്ത്രി പറഞ്ഞു. 9.8 ലക്ഷം കോടി രൂപയിലധികമുള്ള വിവിധ പദ്ധതികളുടെ ധാരണാപത്രങ്ങളിൽ സംഗമത്തിൽ ഒപ്പുവെച്ചു. ബഹിരാകാശം, പ്രതിരോധം മേഖലകളിൽ കർണാടക ഏറെ മുന്നിലാണ്​. ഇന്ത്യൻ ​ൈസന്യത്തിൽ ബംഗളൂരുവിന്‍റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിൽ എ.എസ്​.സി സെന്‍ററും കോളജും വലിയ ശ്രമങ്ങളാണ്​ നടത്തുന്നത്​. ആർടിഎൻ-ബി കേന്ദ്രത്തിലൂടെ പ്രതിരോധ ആവശ്യങ്ങൾക്കായുള്ള അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും. വ്യവസായം, വൈജ്ഞാനികരംഗം, പുതുസംരംഭങ്ങൾ തുടങ്ങിയവക്ക്​ കേന്ദ്രത്തിലൂടെ പ്രയോജനം കിട്ടുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ സൈന്യം വൻ ആധുനികവൽക്കരണത്തിന്‍റെ പാതയിലാണെന്നും ഉയർന്ന സാങ്കേതിക മേഖലകളിൽ തദ്ദേശീയമായ കഴിവുകൾ ഉപയോഗപ്പെടുത്തിയാണ്​ ഇത്​ സാധ്യമാക്കുന്നതെന്നും കരസേന ഉപമേധാവി ലെഫ്​.ജനറൽ ബി.എസ്​.രാജു പറഞ്ഞു.

ഇന്ത്യൻ ആർമിയുടെ 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് നേതൃത്വം നൽകുന്നത് ആർമി ഡിസൈൻ ബ്യൂറോ (എഡിബി) ആണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ​പ്രവർത്തനങ്ങളാണ്​ ആർടിഎൻ-ബി നടത്തുക. പൂനെയിലാണ്​ രാജ്യത്തെ ആദ്യത്തെ റീജിയണൽ ടെക്നോളജി നോഡ് സ്ഥാപിച്ചത്​. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിനുള്ള പങ്ക്​ ഏറെ വലുതാണ്​. 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ പദ്ധതികൾക്ക്​ ആർടിഎൻ-ബിക്ക്​ വലിയ പങ്കുവഹിക്കാനാകുമെന്നും കരസേന ഉപമേധാവി പറഞ്ഞു.

എഎസ്‌സി സെന്‍റർ ആൻഡ് കോളേജിലെ ഡെപ്യൂട്ടി കമാൻഡന്‍റും ചീഫ് ഇൻസ്ട്രക്ടറുമായ മേജർ ജനറൽ സന്ദീപ് മഹാജൻ സ്വാഗതം പറഞ്ഞു. മേജർ ജനറൽ വി.എം. ചന്ദ്രൻ, ബ്രിഗേഡിയർ സഹുകാരി ചക്രവർത്തി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Army's Regional Technology Center opened in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.