മണിപ്പൂരിൽ ആയുധധാരികൾ ഇന്ത്യൻ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇംഫാൽ: ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇന്ത്യൻ സേനയിലെ ഡിഫൻസ് സെക്യൂരിറ്റിയിൽ സേവനം അനുഷ്‌ഠിക്കുന്ന സെർതോ തങ്‌താങ് കോമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മണിപ്പൂരിൽ ആയുധധാരികൾ ഇന്ത്യൻ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിമണിപ്പൂരിലെ ഇംഫാലിലെ ഖുനിംഗ്‌തെക് ഗ്രാമത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് അജ്ഞാതരായ ആയുധധാരികൾ സെർതോ തങ്‌താങ് കോമിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. 10 വയസ്സുള്ള മകന്റെ കൺമുന്നിൽവെച്ചാണ് സൈനികനെ പിടിച്ചുകൊണ്ടുപോയത്.

Tags:    
News Summary - Army soldier abducted, killed in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.