പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പൂഞ്ച്-റജൗരി വനമേഖലയിൽ വ്യാഴാഴ്ച വൈകുന്നേരമാണ്​ ഏറ്റുമുട്ടലുണ്ടായത്​. മരിച്ചവരിൽ ഒരാൾ ആർമി ഓഫീസറാണ്. ഏറ്റുമുട്ടൽ നടക്കുന്നതിനാൽ പൂഞ്ച് രജൗരി ഹൈവേ താൽകാലികമായി അടച്ചു.

ഒക്ടോബർ 11ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലം സ്വദേശിയായ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികർ വീരമൃത്യൂ വരിച്ചിരുന്നു. അന്ന് വെടിവയ്പ് നടത്തിയ തീവ്രവാദികളെ കണ്ടെത്താൻ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂഞ്ച്​ ജില്ലയിൽ മേന്ദാർ സബ്​ഡിവിഷനിലെ നാർ ഖാസ്​ വനമേഖലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭീകരരുമായി വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന്​ സൈന്യം അറിയിച്ചു. ഈ ഭീകരരുടെ സംഘത്തെ നാലു ദിവസമായി സൈന്യം പിന്തുടരുന്നുണ്ട്​. മലകളും വനവും നിറഞ്ഞ മേഖലയായതിന്‍റെ ആനുകൂല്യം ഭീകരർക്ക്​ ലഭിക്കുന്നുണ്ട്​.   

Tags:    
News Summary - Army Officer, Soldier Killed In Action In Counter-Terror Operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.