Posted On
date_range Updated On
date_range ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈന്യം
ന്യൂഡൽഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യത്തിന്‍റെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
എന്നാല്‍ സൈന്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതേണ്‍ കമാന്‍ഡ് എസ്.കെ സൈനി വ്യക്തമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടർന്നു കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട തിരക്കുള്ളയിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.