Posted On
date_range Updated On
date_range ഭർത്താവ് സുഹൃത്തിന് പണയം വെക്കാൻ നൽകിയ ആഭരണങ്ങളെക്കുറിച്ച് തർക്കം; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
മുംബൈ: പണയംവെച്ച സ്വർണത്തെക്കുറിച്ചുള്ള തർക്കത്തിനൊടുവിൽ 25കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. മുംബൈ കംബള ഹിൽ ഹൈസ്കൂളിന് സമീപമുള്ള ശിവാജി നഗറിലാണ് ഇവർ താമസിക്കുന്നത്. മലബാർ ഹിൽ സ്വദേശിനിയായ യോഗിതയാണ് കൊല്ലപ്പെട്ടത്. 30കാരനായ ഭർത്താവ് സുമീത് വേദവൻഷിയാണ് പ്രതി.
യോഗിതയുടെ ആഭരണങ്ങൾ സുമീത് നേരത്തെ സുഹൃത്തായ അഭിഷേകിന് പണയം വെക്കാൻ നൽകിയിരുന്നു. ഇതേച്ചൊല്ലി അടിക്കടി ഇരുവരും തമ്മിൽ തർക്കമുണ്ടാകാറുണ്ട്. മാത്രമല്ല, സംശയരോഗിയുമായിരുന്നു അഭിഷേക്.
കഴിഞ്ഞ ദിവസം വീണ്ടും ഇരുവരും തമ്മിൽ സ്വർണാഭരണത്തെക്കുറിച്ച് തർക്കം ഉടലെടുത്ത്. രോഷാകുലനായ സുമീത് ഭാര്യയെ മർദിക്കുകയും ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.