പഞ്ചാബിൽ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് കെജ് രിവാൾ

ചണ്ഡിഗഡ്: പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഒരു കുടംബത്തിന് മാസം തോറും 300 യൂണിറ്റ് വൈദുതി സൗജന്യമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. തങ്ങൾ അധികാരത്തിൽ വന്നാൽ പവർകട്ടില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും, മുൻ വൈദ്യുതി ബിൽ എഴുതിത്തള്ളും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ.

വാർത്താസമ്മേളനത്തിലാണ് കെജ് രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ്. പഞ്ചാബിൽ വൈദ്യുതി വില കൂടിയ വസ്തുവാണ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല. വൈദ്യുതിക്കുവേണ്ടി പഞ്ചാബ് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ സന്ദർശനത്തിന് തിരിക്കുന്നതിന് മുൻപ് തന്നെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് വൈദ്യുതി നൽകുമെന്ന് കെജ് രിവാള് ട്വീറ്റ് ചെയ്തിരുന്നു. നാളെ ചണ്ഡിഗഡിൽ കാണാമെന്ന് പഞ്ചാബിയിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.


Tags:    
News Summary - Aravind Kejrival announces free electricity in punjab if wins AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.