ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർക്ക് അക്രമിക്കപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ബി.സി ഈ രീതിയിലാണ് അക്രമിക്കപ്പെട്ടത്. മോദിയെ പിന്തുണക്കുന്നവർക്ക് എല്ലാ പിന്തുണയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ പരാമർശം.
ഗുജറാത്ത് കലാപത്തെ കുറിച്ച് പറയുന്ന രണ്ട് ഭാഗങ്ങളുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രൊപ്പഗണ്ടയായാണ് വിദേശകാര്യമന്ത്രാലയം വിലയിരുത്തിയത്. അതിലെ വസ്തുനിഷ്ഠതയെ കുറിച്ചല്ല കോളോണിയൽ മനസിനെ കുറിച്ചാണ് കേന്ദ്രസർക്കാറിന് പറയാനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാകും പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യത്തോട് ഇപ്പോൾ അതല്ല പ്രധാനമെന്നും ബി.ജെ.പി-ആർ.എസ്.എസ് ശക്തികളെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത് ആദ്യം ജനങ്ങളോട് സംസാരിക്കുകയാണ് വേണ്ടത്. ഒരാൾക്ക് ഒറ്റക്ക് ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാനാവില്ല. വിവിധ തലങ്ങളിലുള്ള വ്യക്തികളുടെ ഇടപെടലുകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ പോയി നരേന്ദ്ര മോദിയാണ് ഇന്ത്യയെ അപമാനിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 70 വർഷമായി ഇന്ത്യയിൽ വികസനമൊന്നും നടന്നിട്ടില്ലെന്നും ഇവിടെ മുഴുവൻ അഴിമതിയാണെന്നും മോദി വിദേശരാജ്യങ്ങളിൽ പോയി പറഞ്ഞു. താൻ ഒരിക്കലും രാജ്യത്തെ അപമാനിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.