പട്ന: നരേന്ദ്ര മോദി സർക്കാറിന് കീഴിൽ രാജ്യ വിഭജനത്തെ കുറിച്ച് സംസാരിക്കുന്നത് ആരായാലും അവർ അഴിക്കുള്ളി ലാവുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാജ്യദ്രോഹ നിയമം എടുത്തുകളയുമെന്ന കോൺഗ്രസ് പ്രകടന പത്രികയി ലെ വാഗ്ദാനത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസ്താവന.
കശ്മീരിലെ ആർട്ടിക്കിൾ 370 ഒഴിവാക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം രാജ്യദ്രോഹത്തെ സംബന്ധിച്ചുള്ള സെക്ഷൻ എടുത്തുകളയുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. രാഹുൽ, ലാലു, റാബ്രി തുടങ്ങിയവർക്ക് എന്തുവേണമെങ്കിലും പറയാമെന്നും മോദി സർക്കാറിന് കീഴിൽ മാതൃരാജ്യമായ ഇന്ത്യയെ വിഭജിക്കുന്നതിനെ കുറിച്ച് പറയുന്നത് ആരായാലും അവരെ ജയിലിലടക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് 291ാമത് ലോക്സഭാ മണ്ഡലമാണ് താൻ സന്ദർശിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു. ഭാഷ, വസ്ത്രം, സംസ്കാരം, ഭക്ഷണം എന്നിവയെല്ലാം വിവിധ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ മോദി...മോദി എന്ന മുദ്രാവാക്യം മാത്രം എല്ലായിടത്തും മാറ്റമില്ലാതെ നിലനിൽക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.