മുംബൈ: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് േമാദിയുടെ മുംബൈ ഫ്ലാറ്റിൽനിന്ന് 36.40 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) സി.ബി.െഎയും പിടിച്ചെടുത്തു. വർളിയിൽ ‘സമുദ്ര മഹൽ റെസിഡൻറ്സി’യിലാണ് തിരച്ചിൽ നടത്തിയത്. 10 കോടിയുടെ വജ്ര മോതിരം, 15 കോടിയുടെ ആഭരണങ്ങൾ, 1.40 കോടിയുടെ വാച്ച്, എം.എഫ്. ഹുസൈൻ, അമ്രിത ശെർഗിൽ, കെ.കെ. ഹെബ്ബർ എന്നിവരുടെതടക്കം 10 കോടിയുടെ ചിത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതോടെ, പിടിച്ചെടുക്കുകയും സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തവയുടെ മൂല്യം 7638 കോടി രൂപയായി ഉയർന്നു.
3-day-long searches were conducted by CBI & ED at residential premises of #Nirav Modi at Samudra Mahal in Mumbai's Worli, starting from Fri. Antique jewellery & paintings worth crores of rupees were recovered. Watch valued at Rs 1.40 cr & ring valued at Rs 10 cr were also seized pic.twitter.com/P6CnDt0aL7
— ANI (@ANI) March 24, 2018
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും സംയുക്തമായാണ് നീരവ് മോദിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തിയത്. മുംബൈ വറോളി മേഖലയിലെ സമുദ്ര മഹലിലെ ആഡംബര ഫ്ലാറ്റിലായിരുന്നു പരിശോധന.
15 കോടി രൂപ മൂല്യമുള്ള പുരാതന ആഭരണങ്ങളും 1.4 കോടിയുടെ വാച്ചുകളും 10 കോടിയുടെ ചിത്രങ്ങളുമാണ് പിടിച്ചെടുത്തത്. പി.എൻ.ബി ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച് 11,000 കോടിയോളം രൂപയാണ് നീരവ് മോദി തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.