വ്യാജ ബിരുദം: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡൻറിനെ എ.ബി.വി.പി പുറത്താക്കി

​ന്യൂഡൽഹി: വ്യാജ ബിരുദ കേസ്​ നേരിടുന്ന എ.ബി.വി.പി നേതാവ്​ അങ്കിവ്​ ബസോയ ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ സ്​ഥാനം രാജിവെച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ സംഘടനയുടെ എല്ലാ ചുമതലകളില്‍നിന്നും അങ്കിവ്​ ബസോയയെ പുറത്താക്കിയതായി എ.ബി.വി.പി പ്രസ്താവന ഇറക്കിയതിന്​ പിന്നാലെയാണ്​ രാജി.

തമിഴ്​നാട്ടിലെ തിരുവള്ളൂർ സർവകലാശാലയിൽനിന്നും ബുദ്ധിസ്​റ്റ്​ സ്​റ്റഡീസിൽ ബിരുദം നേടിയതായി കാണിച്ചാണ്​ അങ്കിവ്​ ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന്​ പ്രവേശനം നേടിയത്​. നവംബർ 20നകം എ.ബി.വി.പി നേതാവി​​െൻറ ബിരുദം സംബന്ധിച്ച്​ ആധികാരികത ഉറപ്പുവരുത്തണമെന്ന്​ സർവകലാശാലക്ക്​ ഡൽഹി ​ഹൈകോടതി അന്ത്യശാസനം നൽകിയിരിന്നു. അങ്കിവ്​ വിദ്യാർഥി യൂനിയൻ പ്രസിഡൻറായതിന്​ പിന്നാലെ കോൺഗ്രസ്​ വിദ്യാർഥി സംഘടനയായ എൻ.എസ്​.യു നടത്തിയ അന്വേഷണത്തിലാണ്​ തിരുവള്ളൂർ സർവകലാശാലയിലെ ബിരുദം വ്യാജമാണെന്ന്​ പുറത്തുവന്നത്​.

ഇതുസംബന്ധിച്ച്​ എൻ.എസ്​.യു തമിഴ്​നാട്​ ഘടകം തിരുവള്ളൂർ സർവകലാശാലക്ക്​ നൽകിയ അപേക്ഷയിൽ അങ്കിവ്​ ബസോയ എന്ന വിദ്യാർഥി പഠിച്ചിട്ടില്ലെന്ന്​ അറിയിക്കുകയും ചെയ്​തു. ​ഇ​േതത്തുടർന്ന്​ എൻ.എസ്​.യു ഡൽഹി സർവകലാശാല അധികൃതർക്ക്​ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിനെത്തുടർന്ന്​ ​ൈഹകോടതിയെ സമീപിക്കുകയായിരുന്നു. ​എൻ.എസ്​.യുവി​​െൻറ സണ്ണി ചില്ലാറിനെ പരാജയപ്പെടുത്തിയാണ്​ സെപ്റ്റംബറിൽ നടന്ന ​തെര​ഞ്ഞെടുപ്പിൽ അങ്കിവ്​ വിദ്യാർഥി യൂനിയൻ ​പ്രസിഡൻറായത്​.

Tags:    
News Summary - Ankiv Baisoya, Delhi Student Leader, Sacked Till Probe In Fake Degree Row -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.