എയർ ഹോസ്​റ്റസി​െൻറ ആത്മഹത്യ: ഭർത്താവിന്​ ജാമ്യം നിഷേധിച്ച്​ ​ൈഹകോടതി

ന്യൂഡൽഹി: എയർഹോസ്​റ്റസായിരുന്ന അനിസിയ ബത്ര ആത്മഹത്യ ​െചയ്​ത കേസിൽ ഭർത്താവിന്​ ഹൈകോടതി ജാമ്യം നിഷേധിച്ചു. സ്​ത്രീധന മരണമായതിനാൽ പ്രതിയായ മായങ്ക്​ സിങ്‍വിക്ക്​ ജാമ്യം നൽകാനാവില്ലെന്ന്​ ഹൈകോടതി നിരീക്ഷിച്ചു.

ജർമൻ വിമാന കമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്യുകയായിരുന്ന അനിസിയ ജൂലൈ 13 നാണ്​ വീടിൻെറ ടെറസിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്​. സ്​ത്രീധനത്തി​​െൻറ പേരിൽ 39കാരിയായ അനിസിയ ബത്രയെ ഭർത്താവ്​ മായങ്ക്​ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു.

അനിസിയ ആത്മഹത്യ ചെയ്യുന്നതിന്​ ഒരാഴ്​ച മുമ്പ്​ മായങ്കിനും വീട്ടുകാര്‍ക്കുമെതിരെ പിതാവും റിട്ടയേര്‍ഡ് ജനറലുമായ ആര്‍.എസ് ദത്ത സ്ത്രീധനം ചോദിച്ച് മകളെ പീഡിപ്പിക്കുന്നതായി പൊലീസിൽ പരാതിപ്പെട്ടിരുന്നു.

സംഭവം നടന്ന ദിവസം അനിസിയയെ മായങ്ക്​ മുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്​തിരുന്നു. തനിക്ക്​ ഇനി ജീവിക്കാൻ കഴിയില്ലെന്നും ഭർത്താവ്​ തന്നെ ആത്മഹത്യയിലേക്ക്​ തള്ളിവി​ട്ടെന്നും അനിസിയ സഹോദരൻ കിരണിന്​ സന്ദേശമയച്ചിരുന്നു. സംഭവം നടക്കുന്നതിന്​ തൊട്ടുമുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി അനിസിയ തനിക്ക് ഫോണില്‍ മെസേജ് അയച്ചതായും, ആ സമയത്ത് വീട്ടിലുണ്ടായിരുന്ന താന്‍ ടെറസിലേക്ക് ഓടിയെത്തിയപ്പോഴേക്കും അവർ താഴേക്ക് ചാടിയെന്നുമാണ് ഭര്‍ത്താവ് മായങ്ക് സിംങ്‍വിയുടെ മൊഴിനൽകിയത്​. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനിസിയ മരണപ്പെട്ടത്.

Tags:    
News Summary - Anissia Batra suicide: High Court refuses bail to air hostess's husband- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.