ശ്രീ​കാ​കു​ളം ദുരന്തം: ക്ഷേത്രം നിർമിച്ചത് അനുമതിയില്ലാതെ, ഉടമക്കെതിരെ നരഹത്യക്ക് കേസ്

കാ​സി​ബു​ഗ്ഗ (ആ​ന്ധ്ര​പ്ര​ദേ​ശ്): ശ്രീ​കാ​കു​ളം ജി​ല്ല​യി​ലെ കാ​സി​ബു​ഗ്ഗ​യി​ലു​ള്ള വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ഒമ്പതുപേർ മരിച്ച ദുരന്തത്തിൽ നരഹത്യക്ക് കേസെടുത്തു. ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെയാണ് ക്ഷേത്രം നിർമിച്ചതെന്നും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​ടു​ത്തി​ടെയാണ് ക്ഷേ​ത്രം പ​ണി​തത്. മാത്രമല്ല, ക്ഷേത്രത്തിൽ തിക്കിലും തിരക്കിനും കാരണമായ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചത് പൊലീസിനെ അറിയിച്ചിരുന്നില്ല. ​ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക്ഷേ​ത്രം അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നി​ല്ല. ദുരന്തത്തിൽ ആന്ധ്ര സർക്കാറിന്‍റെ പ്രത്യേക അന്വേഷണം ഇന്ന് ആരംഭിക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യുണ്ടായ ദുരന്തത്തിൽ എ​ട്ടു സ്ത്രീ​ക​ളും ഒ​രു ആ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ശ​നി​യാ​ഴ്ച​യാ​യ​തി​നാ​ൽ 2000​ത്തോ​ളം പേ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യിരുന്നു.

സ്റ്റെ​പ്പി​ന​രി​കി​ലു​ള്ള ഇ​രു​മ്പു​ഗ്രി​ൽ വീ​ണ​തോ​ടെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റു​ക​യും ആ​റ​ടി താ​ഴ്ച​യി​ലേ​ക്ക് ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി വീ​ഴു​ക​യും ചെ​യ്തു​വെ​ന്നാ​ണ് വി​വ​രം. ഒ​ന്നാം നി​ല​യി​ലാ​ണ് ക്ഷേ​ത്ര​മെ​ന്നും ഭ​ക്ത​ർ ക​യ​റു​മ്പോ​ൾ റെ​യി​ലി​ങ് ത​ക​ർ​ന്ന് അ​വ​ർ ഒ​ന്നി​നു​മു​ക​ളി​ൽ ഒ​ന്നാ​യി വീ​ഴു​ക​യാ​യി​രു​ന്നെ​ന്നും ആ​ന്ധ്ര​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി വ​ങ്ക​ല​പു​ഡി അ​നി​ത പ​റ​ഞ്ഞു.


അനുശോചിച്ച് പ്രമുഖർ

സം​ഭ​വ​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര മ​ന്ത്രി അ​മി​ത്ഷാ, മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​​ബാ​ബു നാ​യി​ഡു തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ടു​ല​ക്ഷം വീ​തം അ​നു​വ​ദി​ക്കു​ന്ന​താ​യി മോ​ദി വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 2,000 രൂ​പ വീ​ത​വും ന​ൽ​കും. 

Tags:    
News Summary - Andhra temple stampede - case of murder has been filed against owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.