ഹൈദരാബാദ്: ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവിസ് ആന്ധ്രപ്രദേശിൽ പുനരാരംഭിച്ചു. രണ്ടുമാസത്തെ ഇടവേളക്ക് േശഷമാണ് വിമാന സർവിസ് പുനരാരംഭിച്ചത്.
ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ തിങ്കളാഴ്ച ആഭ്യന്തര വിമാന സർവിസ് തുടങ്ങിയിരുന്നു. ബംഗാളിൽ വ്യഴാഴ്ചയായിരിക്കും സർവിസ് പുനരാരംഭിക്കുക. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സർവിസ് ആരംഭിച്ചത്.
വിമാനത്താവളവും പരിസരവും അണുവിമുക്തമാക്കിയതിന് ശേഷമാണ് സർവിസുകൾ തുടങ്ങിയത്. യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.