അനന്തു അജി
ന്യൂഡൽഹി: കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത കേസിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിമർശിച്ച് കോൺഗ്രസ്. ആർ.എസ്.എസ് ശാഖയിൽനിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് അനന്തുവിന്‍റെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടും എഫ്.ഐ.ആറിൽ ആർ.എസ്.എസിന്‍റെ പേരുപോലും ഇല്ലെന്നും, ഇങ്ങനെയെങ്കിൽ നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കാമോ എന്നും കോൺഗ്രസ് നേതാവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ ചോദിച്ചു. വിഷയത്തിൽ ആർ.എസ്.എസ് പ്രതികരിച്ചിട്ടില്ല. അതേസമയം, ആരോപണം വ്യാജമാണെന്നും കോൺഗ്രസ് ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.