30 കോടിയുടെ ആസ്തിയുള്ള മകൻ തിരിഞ്ഞു നോക്കിയില്ല; വയോദമ്പതികൾ ജീവനൊടുക്കി

30 കോടിയുടെ ആസ്തിയുള്ള മകൻ തിരിഞ്ഞു നോക്കാത്തതിൽ മനംനൊന്ത് വയോദമ്പതികൾ ജീവനൊടുക്കി. ഹരിയാനയിലെ ബാദ്ര ശിവ് കോളനിയിൽ താമസിക്കുന്ന ജഗ്ദീഷ് ചന്ദ്ര ആര്യ (78) ബാഗ്‍ലി ദേവി (77) എന്നിവരാണ് വീട്ടിൽ വിഷം കഴിച്ച് മരിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

മകന് 30 കോടിയുടെ സമ്പാദ്യമുണ്ടായിട്ടും തങ്ങൾക്ക് ഭക്ഷണം നൽകാൻ തയാറാകുന്നില്ലെന്ന് ഇവർ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു. മറ്റൊരു മകനായ മഹേന്ദ്രന്റെ കൂടെയാണ് ആദ്യം താമസിച്ചിരു​ന്നത്. എന്നാൽ, ആറ് വർഷം മുമ്പ് അവൻ മരിച്ചതോടെ ഭാര്യ തങ്ങളെ പുറത്താക്കി. ശേഷം രണ്ട് വർഷം വൃദ്ധസദനത്തിൽ കഴിയാൻ നിർബന്ധിതരായി. ഭാര്യ കിടപ്പിലായതോടെ മകൻ വീരേന്ദറിന്റെ വീട്ടിൽ അഭയം തേടി. എന്നാൽ, വലിയ സമ്പാദ്യമുണ്ടായിട്ടും തങ്ങൾക്ക് നൽകിയിരുന്നത് പഴകിയ ഭക്ഷണമായിരുന്നു. അവഗണന സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.

തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ മകൻ വീരേന്ദറും രണ്ട് മരുമക്കളുമാണ്. ഇവരെ ശിക്ഷിക്കണം. തങ്ങളുടെ പേരിലുള്ള സ്വത്ത് ഇവർക്ക് നൽകരുതെന്നും ആര്യ സമാജത്തിന് നൽകണമെന്നും ആത്മഹത്യ കുറിപ്പിൽ ആവശ്യപ്പെട്ടു. അതേസമയം, രോഗത്തിന്റെ പ്രയാസങ്ങൾ കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് വീരേന്ദർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - An elderly couple committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.