കൊൽക്കത്ത: അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ നാല് ബംഗാളി കുടുംബങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പുരുലിയ ജില്ലയിലാണ് അമിത് ഷായുടെ ജൻ സമ്പർക്ക് അഭിയാൻ നടന്നത്. ഇതിൽ പെങ്കടുത്ത നാല് കുടുംബങ്ങളാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് തൃണമൂൽ നേതാക്കൾ പാർട്ടി പതാക കുടുംബങ്ങൾക്ക് കൈമാറി. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അമിത് ഷാ ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുകയാണെന്നും തൃണമൂൽ നേതൃത്വം കുറ്റപ്പെടുത്തി. അതേ സമയം, ആരും നിർബന്ധിച്ചട്ടല്ല ബി.ജെ.പി പരിപാടിയിൽ പെങ്കടുത്തതെന്നും തൃണമൂലിനൊപ്പം നിൽക്കാനാണ് താൽപര്യമെന്നും ബംഗാളി കുടുംബങ്ങൾ വ്യക്തമാക്കി.
അതേ സമയം, സംഭവത്തിൽ തൃണമൂലിനെ കുറ്റപ്പെടുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം രംഗത്തെത്തി. വൃത്തികെട്ട രാഷ്ട്രീയമാണ് തൃണമൂൽ കളിക്കുന്നത്. ഇത് അവരെ ഭരണകാലത്ത് വേട്ടയാടുമെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.