ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തോടുള്ള ചൈനയുടെ എതിർപ്പ് ഇന്ത്യ തള്ളി. ഇത്തരം എതിർപ്പുകൾ യുക്തിക്ക് നിരക്കുന്നതല്ലെന്നും യാഥാർഥ്യത്തെ മാറ്റില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അന്നും ഇന്നും നിലനിൽക്കും- അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാഗ്ചി.
അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമമായ കിബിത്തൂവിൽ നിന്ന് ചൈനക്ക് നൽകിയ വ്യക്തമായ സന്ദേശത്തിൽ, ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതക്കു നേരെ കഴുകൻ കണ്ണെറിയാനും “നമ്മുടെ ഒരിഞ്ച് ഭൂമി പോലും” കൈയേറാനും ആരും ധൈര്യപ്പെടില്ലെന്ന് ഷാ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇന്ത്യൻ അതിർത്തിയിൽ ആർക്കും കടന്നുകയറാവുന്ന യുഗം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.