നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായുടെ ഉത്തരാഖണ്ഡ് യാത്ര 16, 17 തിയതികളിൽ

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിരവധി പ്രവർത്തന പദ്ധതികൾക്ക് തുടക്കമിടാൻ ബി.ജെ.പി. ഒക്ടോബർ 16, 17 തിയതികളിലായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് സന്ദർശിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി പ്രവർത്തകരുമായി ചർച്ചചെയ്യും.

തെരഞ്ഞെടുപ്പിന് മുമ്പായി 20 ഇന പദ്ധതികൾ പാർട്ടി തയ്യാറാക്കിട്ടുണ്ട്. 15 ദിവസത്തെ വീടുതോറുമുള്ള പ്രചാരണം, വിവിധ വിഭാഗങ്ങൾ, വിവിധ മേഖലകളിലെ പ്രഗത്ഭർ, സർക്കാർ പദ്ധതികളാൽ പ്രയോജനം നേടിയവർ, പുതിയ വോട്ടർമാർ തുടങ്ങിയവരെ അഭിസംബോധന ചെയ്യും. 50 പതാകകൾ, 100 ബി.ജെ.പി സ്കാഫുകൾ, സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തൂകളിൽ നിന്നും സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ലഘുരേഖകൾ എന്നിവയുൾപ്പെടെ 100 പ്രചാരണകിറ്റുകളും ബി.ജെ.പി വിതരണം ചെയ്യും.

അമിത് ഷായുടെ സംസ്ഥാന സന്ദർശന പരിപാടിക്കിടെ നേതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകുമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് സന്ദർശിക്കുകയും ഋഷികേശിലെ എയിംസിൽ ഒാക്സിജൻ പ്ലാൻറ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. 

Tags:    
News Summary - Amit Shah to visit Uttarakhand on Oct 16, 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.