ഇന്ത്യയിലെ വികസനം കാണാന്‍ ഇറ്റാലിയന്‍ കണ്ണട അഴിച്ചുവെക്കണം- രാഹുലിനോട് അമിത് ഷാ

ഇറ്റാനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എട്ട് വർഷമായി മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസും ചോദിക്കാറുണ്ട്. കണ്ണടച്ചിരിക്കുന്നവർക്ക് രാജ്യത്തെ വികസനങ്ങൾ കാണാനാവില്ല. രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുവെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ എട്ട് വർഷത്തിനുള്ളിൽ എന്താണ് ചെയ്തതെന്ന് കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായ എട്ട് വർഷങ്ങളിലൂടെ ബി.ജെ.പി സർക്കാർ രാജ്യത്തെ ടൂറിസവും ക്രമസമാധാനവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു. 50 വർഷത്തിനിടെ സംഭവിക്കാത്ത വികസനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ അമ്മ സോണിയ ഗാന്ധി ജനിച്ചത് ഇറ്റലിയിലാണെന്നും ഇന്ത്യയിലെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാത്ത ഈ ഇറ്റാലിയന്‍ പാരമ്പര്യങ്ങളെക്കുറിച്ച് ആരും പരാമർശിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലണ്ടനിൽ നടന്ന 'ഐഡിയാസ് ഫോർ ഇന്ത്യ' പരിപാടിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ നേരത്തെ രാഹുൽഗാന്ധിക്കെതിരെ നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ വിമർശനം.

Tags:    
News Summary - Amit Shah to Rahul Gandhi: 'Take off Italian glasses to see vikas in India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.