റഫാൽ: ആരോപണങ്ങളുടെ ഉറവിടമെന്തെന്ന്​ അമിത്​ ഷാ

ന്യൂഡൽഹി: റഫാൽ ഇടപാടിലെ ആരോപണങ്ങളുടെ ഉറവിടമെന്തെന്ന്​ വ്യക്​തമാക്കണമെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. കോടതി വിധിയോടെ ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന്​ വ്യക്​തമായി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ്​ മ ാപ്പ്​ പറയണമെന്നും അമിത്​ ഷാ ആവശ്യപ്പെട്ടു.

സുപ്രീംകോടതിയിൽ ഇന്ന്​ സത്യം വിജയിച്ചിരിക്കുന്നു. രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടിയാണ്​ രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്​. കോടതി വിധിയോടെ ഇടപാടിൽ ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന്​ വ്യക്​തമായതായി അമിത്​ ഷാ കൂട്ടിച്ചേർത്തു.

റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്​. അതേസമയം, ഇടപാടുമായി ബന്ധപ്പെട്ട്​ ജെ.പി.സി അന്വേഷണം ആവശ്യമാണെന്നാണ്​ കോൺഗ്രസി​​​െൻറ പുതിയ ആവശ്യം.

Tags:    
News Summary - Amit Shah Targets Rahul Gandhi After Rafale Verdict-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.