ഇടപെട്ട് അമിത് ഷാ; കർഷകരെ ചർച്ചക്ക് വിളിച്ചു

ന്യൂഡൽഹി: കർഷക പ്രക്ഷോഭം തണുപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു. കർഷക നേതാക്കളെ ഷാ ചർച്ചക്ക് വിളിച്ചു. ഇന്ന് വൈകീട്ട് ഏഴിനാണ് അമിത് ഷായുമായി കൂടിക്കാഴ്ചയെന്ന് കർഷക നേതാക്കൾ പറഞ്ഞു. കർഷകരും കേന്ദ്ര സർക്കാറും തമ്മിലുള്ള ആറാംവട്ട ചർച്ച നാളെ നടക്കാനിരിക്കെയാണ് അമിത് ഷാ ഇന്ന് കർഷകരെ കാണുന്നത്.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണം ലഭിച്ചതായി ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് തികായിത് പറഞ്ഞു. പ്രക്ഷോഭ കേന്ദ്രമായ സിംഘു അതിർത്തിയിൽ എത്തിയ ശേഷം കൂടിക്കാഴ്ചക്കായി പുറപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ദേശീയതലത്തിൽ വലിയ പിന്തുണ ലഭിച്ച സാഹചര്യത്തിൽ കൂടിയാണ് ഷായുടെ നീക്കം. രാജ്യതലസ്ഥാനമുൾപ്പെടെ ഉത്തരേന്ത്യയാകെ ബന്ദിൽ സ്തംഭിച്ചിരിക്കുകയാണ്. കോൺഗ്രസ്, എ.എ.പി, എൻ.സി.പി, ഡി.എം.കെ, സി.പി.എം, ടി.ആർ.എസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ കർഷകർ പ്രഖ്യാപിച്ച ബന്ദിനുണ്ട്. 

Full View

Tags:    
News Summary - Amit Shah Steps In, Calls Farmers For Talks A Day Before Centre's Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.