കൊൽക്കത്ത: പൗരത്വനിയമം കൊണ്ട് ബി.ജെ.പി കളിക്കുന്നത് തീക്കളിയാണെന്നും അത് പിൻവലിക്കുന്നതുവരെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നടന്ന റാലിയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
ജാമിഅ മില്ലിയ്യ, ഐ.ഐ.ടി കാൺപുർ, ഇതര സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് അവർ പിന്തുണ അറിയിച്ചു. ആരുംതന്നെ ഭയപ്പെേടണ്ടതില്ലെന്നും നിങ്ങൾക്കൊപ്പം എല്ലായ്പ്പോഴും ഉണ്ടാവുമെന്നും അവർ ഉറപ്പുനൽകി. 18 വയസ്സുകഴിഞ്ഞ വിദ്യാർഥികൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നവരാണെന്നും അവർ പ്രതികരിക്കുന്നതിൽ അസ്വസ്ഥാരാവേണ്ടതില്ലെന്നും അവർ പറഞ്ഞു.
പൗരത്വനിയമത്തിനെതിരെ ശബ്ദിക്കുന്ന കുട്ടികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മമതയുടെ വാക്കുകൾ. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സംസ്ഥാനത്ത് ഒന്നിനുപിറെക ഒന്നായി റാലികൾ നടത്തിവരികയാണ് മമത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.