രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാൽ ശിഷ്ടകാലം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും പ്രകൃതി സൗഹാർദ കൃഷിക്കുമായി മാറ്റിവെക്കും -അമിത് ഷാ

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതിനു ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചന നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെങ്കിൽ അവശേഷിക്കുന്ന ജീവിതം മുഴുവൻ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും പ്രകൃതി സൗഹാർദ കൃഷിക്കുമായി മാറ്റിവെക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളുമായും സഹകരണ മേഖലയിലെ മറ്റ് തൊഴിലാളികളുമായുള്ള സർക്കാർ സംവാദം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഡൽഹിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

''വളങ്ങളുടെ കാര്യത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സഹകരണമേഖല അതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങണം. ഞാൻ എന്നെങ്കിലും വിരമിക്കുകയാണെങ്കിൽ ശിഷ്ട ജീവിതം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും പ്രകൃതി സൗഹാർദമായ കൃഷിക്കുമായി മാറ്റിവെക്കും''-അമിത് ഷാ പറഞ്ഞു.

ജൈവ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും സംവാദത്തിൽ അമിത് ഷാ എടുത്തു പറഞ്ഞു. ​പ്രകൃതിദത്തമായ കൃഷിക്ക് അതിന്റെതായ ഗുണങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു. കർഷകരുടെ ഉൽപ്പന്നങ്ങ ൾ വിപണിയിലെത്തിക്കുന്നതിൽ സഹകരണ മേഖലക്ക് വഹിക്കാവുന്ന പങ്കിനെ കുറിച്ച് അമിത് ഷായുടെ ഓഫിസ് വിശദീകരിച്ചു. ചില കർഷകർ ഔഷധ ഗുണങ്ങളുള്ള ഒട്ടക പാൽ വിൽക്കുന്നത് എങ്ങനെയാണെന്നും സൂചിപ്പിച്ചു.

Tags:    
News Summary - Amit Shah revealed a glimpse into his post retirement life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.