ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് മൗനംപാലിക്കുന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെ എങ്ങനെ ഇന്ത്യ വിശ്വസിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ഭീകരാക്രമണത്തെ ഒരിക്കലെങ്കിലും ഇംറാൻ വിമർശിക്കേണ്ടിയിരുന്നു. കാര്യങ്ങൾ അദ്ദേഹത്തിെൻറ നിയന്ത്രണത്തിലല്ലായിരിക്കാം. നാവുകൊണ്ടൊരു പ്രതികരണമെങ്കിലും ആകാമായിരുന്നു.
പാകിസ്താൻ താവളമാക്കിയ ഭീകരർക്കെതിരായ കടുത്ത നടപടികൾ വഴി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരിലും ഭീതി നിറക്കാൻ മോദി സർക്കാറിനായെന്നും ഇന്ത്യ ടുഡേ കോൺേക്ലവിൽ അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.