ശിവസേനയെ തണുപ്പിക്കാൻ അമിത് ഷാ നാളെ മുംബൈയിൽ

ന്യൂ ഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി നാളെ മുബൈയിൽ കൂടി കാഴ്ച്ച നടത്തും. പിണങ്ങിക്കഴിയുന്ന ശിവസേനയെ അനുനയിപ്പിച്ചു കൂടെ നിർത്താനാണ് ബി.ജെ.പിയുടെ ശ്രമം.

വ്യാഴാഴ്ച ആറ്  മണിയോടെ ഉദ്ധവ് താക്കറെയുടെ വീട്ടില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. 2019 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി "സമ്പർക്ക് ഫോർ സമർത്ഥൻ " എന്ന ജനകീയമായ സമ്പർക്ക പരിപാടിയിൽ പങ്കെടുക്കുന്നതിന്നാണ് അമിത് ഷാ മുംബയിൽ എത്തിയിട്ടുള്ളത്.

2014 മുതൽ മഹാരാഷ്ട്രയിൽ ഒരുമിച്ച് ഭരിക്കുന്ന ബി.ജെ.പിയും ശിവസേനയും സമീപകാലത്ത് ശത്രുതയിലാണുള്ളത്. ബി.ജെ.പിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും കടുത്ത വിമർശമുന്നയിച്ചിരുന്ന ശിവസേന അടുത്ത വർഷം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോണ്‍ഗ്രസിനെയോ ജെ.ഡി.എസിനെയോ സ്വീകരിച്ചാലും രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും സ്വീകരിക്കില്ലെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ സഞ്ജയ് റാവത്ത് എഴുതിയിരുന്നു. ബി.ജെ.പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു തങ്ങളാണെന്നും ശിവസേന പ്രസ്താവിച്ചിരുന്നു. 

Tags:    
News Summary - Amit Shah To Meet Sena Chief- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.