അഹ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കെത ിരെ കോൺഗ്രസ് സ്ഥാനാർഥിയായി ഗാന്ധിനഗർ നോർത്ത് എം.എൽ.എ സി.ജെ. ചാവ്ഡ പത്രിക നൽക ി. ഇദ്ദേഹമടക്കം, സംസ്ഥാനത്ത് മത്സരിക്കുന്ന നാലു സ്ഥാനാർഥികളുടെ കൂടി പട്ടിക കോ ൺഗ്രസ് ബുധനാഴ്ച പുറത്തുവിട്ടു. ഇതോടെ, 26 സീറ്റുകളുള്ള ഗുജറാത്തിൽ കോൺഗ്രസ് ഇതുവ രെ 18 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കോൺഗ്രസിൽ ചേർന്ന പട്ടീദാർ നേതാവ് ഹാർദിക് പേട്ടലിെൻറ അടുത്ത അനുയായിയും പട്ടീദാർ സമിതി കൺവീനറുമായ ഗീത പേട്ടൽ ആണ് അഹ്മദാബാദ് ഇൗസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥി. മറ്റൊരു എം.എൽ.എ സോമ പേട്ടൽ സുരേന്ദ്ര നഗറിലും മുരുഭായ് കണ്ഡോരിയ ജാംനഗറിലും മത്സരിക്കും.
അക്രമകേസിൽ രണ്ടു വർഷം ശിക്ഷ വിധിച്ചതിനെ തുടർന്ന് അവസരം നഷ്ടമായ ഹാർദിക് പേട്ടൽ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന മണ്ഡലമാണ് ജാംനഗർ. ഇതിനിടെ, ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും, ഗുജറാത്ത് നിയമസഭ പ്രതിപക്ഷ നേതാവ് പരേശ് ധനാനി അംറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകി.
ഹൈകമാൻഡ് നിർദേശിച്ചതു പ്രകാരമാണ് പത്രിക നൽകിയത് എന്നാണ് ധനാനി അറിയിച്ചത്. കഴിഞ്ഞ തവണ മുഴുവൻ സീറ്റും നേടിയ ബി.ജെ.പി അഹ്മദാബാദ് ഇൗസ്റ്റ് ഒഴികെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.