അമിത് ഷാ പങ്കെടുത്തവയിൽ കേന്ദ്ര മന്ത്രിസഭ യോഗവും; കർശന മുൻകരുതൽ പാലിച്ചു

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗങ്ങളുടെ കൂട്ടത്തിൽ കേന്ദ്ര മന്ത്രിസഭ യോഗവും. ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അമിത് ഷാ പങ്കെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ യോഗത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയത്. 

അതേസമയം, കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാണ് മന്ത്രിസഭ യോഗം ചേർന്നത്. താപനില പരിശോധന ഉൾപ്പെടെ പങ്കെടുത്തവർക്ക് നടത്തിയിരുന്നു. സാമൂഹിക അകലം പാലിക്കലും കർശനമായി നടപ്പാക്കി. എല്ലാ മന്ത്രിമാരും മാസ്ക് ധരിച്ചാണ് യോഗത്തിൽ പങ്കെടുത്തത്. 

ഞായറാഴ്ചയാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷാ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷാ ചികിത്സയിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് അമിത് ഷാ പറഞ്ഞു. 

''കോവിഡി​​​​െൻറ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ ഞാൻ പരിശോധനക്ക്​ വിധേയനായി. കൊറോണ പോസിറ്റിവ്​ ആണെന്ന റിപ്പോർട്ട്​ വന്നു. എ​​​​​െൻറ ആരോഗ്യനില തൃപ്​തികരമാണ്​. എന്നാൽ ഡോക്​ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന്​ അഭ്യർഥിക്കുന്നു​.'' -അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.