ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഓഫീസർമാരായ അമിത് അഗവർവാളിനെയും, ശുഭോത് കുമാറിനേയും യു.ഐ.ഡി.എ.ഐയിലും നാഷണൽ ടെസ്റ്റിങ് ഏജൻസിയിലും നിയമിച്ച് കേന്ദ്രസർക്കാർ. യു.ഐ.ഡി.എ.ഐ സി.ഇ.ഒയായാണ് അമിത് അഗർവാളിന്റെ നിയമനം. നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറലായാണ് ശുഭോത് കുമാറിനെ നിയമിച്ചത്.
അഗർവാളും സിങ്ങും ഛത്തീസ്ഗഢ് കേഡറിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. 1993 ബാച്ച് ഉദ്യോഗസ്ഥനാണ് അഗർവാൾ. 1997 ബാച്ച് ഐ.എ.എസ് ഓഫീസറാണ് സിങ്.
മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷനിലെ അഡീഷണൽ സെക്രട്ടറിയാണ് അഗവർവാളിപ്പോൾ. ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് സിങ്. റിച്ച ശർമ്മയെയാണ് ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷനിലേക്ക് പകരം നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.