കോവിഡ്​ തീവ്രവ്യാപനം: അടിയന്തര നടപടികൾ നിർദേശിച്ച്​​ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രത്തി​ന്‍റെ കത്ത്​

ന്യൂഡൽഹി: മൂന്നാം തരംഗം തീർത്ത്​ രാജ്യത്ത്​ കോവിഡ്​ അതിവേഗം പടരു​േമ്പാൾ കടുത്ത നടപടികളുമായി പ്രതിരോധം ശക്​തമാക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രത്തി​ന്‍റെ കത്ത്​. മാസ്​കണിയൽ, കൈകൾ ഇടക്കിടെ കഴുകൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർദിഷ്​ട ഇടങ്ങളിൽ നിർബന്ധമായും പാലിക്കുന്നുവെന്ന്​ ഉറപ്പാക്ക​ണമെന്നാണ്​ നിർദേശം. തുടർച്ചയായ അഞ്ചു മാസം കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞ ശേഷം അടുത്തിടെ രോഗികൾ അതിവേഗം വർധിക്കുന്നത്​ ആശങ്ക സൃഷ്​ടിക്കുകയാണ്​. പല സംസ്​ഥാനങ്ങളിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതാണ്​ അതിവേഗ വ്യാപനത്തിലെത്തിച്ചതെന്നാണ്​ ആക്ഷേപം.

ആഘോഷങ്ങളും ഉത്സവങ്ങളും പലത്​ വരാനിരിക്കെ ഓരോ സംസ്​ഥാനത്തും ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണമെന്ന്​ കേന്ദ്രം നിർദേശിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം രാജ്യത്ത്​ ആദ്യമായി കോവിഡ്​ ബാധിതരുടെ എണ്ണം 40,000 കടന്നിരുന്നു. നവംബർ 29നു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്​. വെള്ളിയാഴ്​ച 39,000നു മേലെയായിരുന്നു കണക്ക്​. കഴിഞ്ഞ ആഴ്​ചയോടെയാണ്​ രാജ്യത്ത്​ രോഗബാധിതരുടെ എണ്ണം 20,000നുമുകളിൽ റിപ്പോർട്ട്​ ചെയ്​തുതുടങ്ങുന്നത്​.

വൈറസ്​ ബാധ പിടിവിട്ട ചില പട്ടണങ്ങളിൽ ലോക്​ഡൗൺ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്​. ഇനിയും എണ്ണം കുതിച്ചാൽ കൂടുതൽ ഇടങ്ങ​ളിലേക്ക്​ വ്യാപിപ്പിക്കേണ്ടിവരുമെന്നാണ്​ ആശങ്ക. മഹാരാഷ്​ട്ര, പഞ്ചാബ്​, കർണാടക, ഗുജറാത്ത്​, ഛത്തീസ്​ഗഢ്​ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്​

Tags:    
News Summary - Amid Surge In Covid Cases, Centre Writes To States On Stricter Steps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.