ഇന്ത്യ-ചൈന തർക്കം: കശ്​മീരിൽ പുതിയ എയർസ്​ട്രിപ്പ്​ നിർമിക്കുന്നു

ശ്രീനഗർ: ലഡാഖിൽ ഇന്ത്യ-ചൈന അതിർത്തിതർക്കം പുകയുന്നതിനിടെ അടിയന്തര ആവശ്യങ്ങൾക്ക്​ വിമാനങ്ങൾക്ക്​ ഉപയോഗിക്കാനായി എയർസ്​ട്രിപ്പ്​ നിർമിക്കുന്നു. ദക്ഷിണ കശ്​മീരിൽ ശ്രീനഗർ-ജമ്മു ദേശീയപാതയോട്​ ചേർന്നാണ്​ എയർസ്​ട്രിപ്പ്​ നിർമിക്കുന്നത്​. ബിജ്​ബഹറ മേഖലയിൽ ദേശീയപാത അതോറിറ്റിയാണ്​ നിർമാണം നടത്തുന്നത്​. 

അതേസമയം, അതിർത്തിതർക്കയുമായി നിർമാണത്തിന്​ യാതൊരു ബന്ധവുമില്ലെന്ന്​ അധികൃതർ പറയുന്നു​. ദേശീയപാത നിർമാണം തുടങ്ങുന്ന സമയത്തുതന്നെ ഇതിന്​ പദ്ധതിയിട്ടിരുന്നു. കോവിഡ്​ കാരണമാണ്​ ഇതി​​െൻറ നിർമാണം തുടങ്ങാൻ കഴിയാതിരുന്നത്​. 

3.5 കിലോമീറ്റർ നീളത്തിലാണ്​ എയർസ്​ട്രിപ്പ്​ നിർമിക്കുക​. നിർമാണം കഴിഞ്ഞാൽ അടിയന്തര ആവശ്യങ്ങൾക്ക്​ ഇത്​ ഉപയോഗിക്കാം. നേരത്തെ ടിബറ്റി​​െൻറ ഭാഗത്ത്​ ചൈന പുതിയ എയർസ്​ട്രിപ്പ്​ നിർമിക്കുന്നത്​ സംബന്ധിച്ച്​ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതും ഇരുരാജ്യങ്ങൾ തമ്മിലെ തർക്കത്തിന്​ ആക്കം കൂട്ടി. 

Tags:    
News Summary - Amid Ladakh border tension, NHAI starts work on emergency airstrip in south Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.