മണ്ണിടിച്ചിൽ പാലം തകർന്ന് അമർനാഥ് തീർഥാടകർ കുടുങ്ങി; പാലം പുതുക്കിപ്പണിത് സേന

ജമ്മു കശ്മീർ: ബ്രാരിമാർഗിലുണ്ടായ മണ്ണിടിച്ചിലിൽ പാലം തകർന്ന് അമർനാഥ് തീർഥാടകരുടെ യാത്ര മുടങ്ങി. അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്നുണ്ടായ വർധനവ് മൂലം മഞ്ഞുരുകിയതാണ് പ്രദേശത്ത് മണ്ണിടിച്ചിലിനിടയാക്കിയത്.

മണ്ണിടിച്ചിലിൽ തീർഥാടകർ ഉപയോഗിക്കുന്ന രണ്ട് പാലങ്ങൾ തകർന്നു. ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ സേന രാത്രി മുഴുവൻ പ്രവർത്തിച്ച് തകർന്ന പാലം ഉപയോഗക്ഷമമാക്കി.

ഹിമാലയത്തിൽ 3,880 മീറ്റർ ഉയരത്തിലുള്ള ശിവ ക്ഷേത്ര സന്ദർശനമാണ് അമർനാഥ് തീർഥാടനം. ജൂൺ 30 മുതലാണ് തീർഥാടനം ആരംഭിച്ചത്. ജൂലൈ ഒന്നിനും രണ്ടിനുമാണ് ബ്രാരിമാർഗിലെ രണ്ട് പാലങ്ങൾ മണ്ണിടിച്ചിൽ മൂലം തകർന്നത്. തുടർന്ന് സൈന്യം സാധനസാമഗ്രികൾ എത്തിച്ച് പുതിയ പാലം ഒരുക്കി. പാലം ഒരുക്കുന്നതിന്റെ വിഡിയോ സേന പുറത്തുവിട്ടിട്ടുണ്ട്. 

Tags:    
News Summary - Amarnath pilgrims trapped after bridge collapses in landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.