ഗാന്ധിനഗർ: ഗുജറാത്തിൽ കോൺഗ്രസ് മുൻ എം.എൽ.എമാരായ അൽപേഷ് താക്കൂർ, ധവാൽസിൻഹ് സല എന്നിവർ വ്യാഴാഴ്ച ബി.ജെ.പിയിൽ ചേർന ്നു. രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരായി വോട്ട് ചെയ്ത ഇരുവരും ജൂലൈ അഞ്ചിന് എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു.
ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇരുവരും അംഗത്വം സ്വീകരിച്ചു. രഥൻപൂരിൽനിന്നുള്ള എം.എൽ.എയായ അൽപേഷ് താക്കൂർ 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വത്തിന് സാധാരണക്കാർക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.
അൽപേഷ് താക്കൂറുമായി അടുത്ത ബന്ധം പുലർത്തുന്ന ധവാൽസിൻഹ് സല ബയാദ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. പാർട്ടിയുമായി യോജിച്ച് പോകാനാവില്ലെന്നാണ് സലയുടെ നിലപാട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയിലെ സ്ഥാനങ്ങൾ അൽപേഷ് താക്കൂർ രാജിവെച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റും ബി.ജെ.പി തൂത്തുവാരിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.