തമിഴ്നാട്ടിൽ ടി.വി.കെയും സി.പി.എമ്മും തമ്മിൽ ഭിന്നത രൂക്ഷം; ഉപതെരഞ്ഞെടുപ്പിൽ വിജയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇടതുപക്ഷം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടി.​വി.​കെ​യും സി.​പി.​എ​മ്മും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഷ​ൺ​മു​ഖം ടി.​വി.​കെ​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

അ​ണ്ണാ ഡി.​എം.​കെ ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച ര​ണ്ട് എം.​എ​ൽ.​എ​മാ​ർ രാ​ജി​വെ​ച്ച് ടി.​വി.​കെ​യി​ൽ ചേ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​തെ​ന്ന് ഷ​ൺ​മു​ഖം ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​ച്ചേ​ൽ​പി​ക്ക​പ്പെ​ട്ട​തി​നാ​ൽ ടി.​വി.​കെ സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ർ​മാ​രു​ടെ എ​തി​ർ​പ്പ് നേ​രി​ടു​ന്നു​ണ്ട്. വി​ജ​യ് സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ടി.​വി.​കെ സ​ർ​ക്കാ​റി​നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ പു​റ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ തു​ട​രു​മെ​ന്ന് ഷ​ൺ​മു​ഖം വ്യ​ക്ത​മാ​ക്കി. പു​തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ്, നി​യ​മ​സ​ഭാ സ​മു​ച്ച​യ നി​ർ​മാ​ണം, മ​ലി​ന​ജ​ല പ​ദ്ധ​തി​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലും സി.​പി.​എം നേ​ര​ത്തെ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ദ്ധ​തി​ക്കെ​തി​രെ സെ​പ്റ്റം​ബ​ർ 19ന് ​ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി പ്ര​തി​ഷേ​ധ​വും ന​ട​ത്തി​യി​രു​ന്നു.

മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷം പ്ര​ത്യേ​കം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​തും ടി.​വി.​കെ​ക്ക് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ടി.​വി.​കെ ഉ​ൾ​പ്പെ​ടെ മു​ഖ്യ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ ​േവാ​ട്ട​ർ​മാ​ർ​ക്ക് പ​ണം വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​താ​യി സി.​പി.​ഐ സം​സ്ഥാ​ന ​െസ​ക്ര​ട്ട​റി എം.​വീ​ര​പാ​ണ്ഡ്യ​ൻ ആ​രോ​പി​ച്ചു.

Tags:    
News Summary - TVK-CPM Rift Deepens in Tamil Nadu: Left Sharpens Attack Against Actor Vijay in Bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.