റോ​ഡ് വി​ക​സ​ന​ത്തി​നി​ടെ ഉ​ജ്ജ​യി​ൻ ഷാ​ഹി മ​സ്ജി​ദി​ന് കേ​ടു​പാ​ട്

ഇ​ന്ദോ​ർ: റോ​ഡ് വി​ക​സ​ന ജോ​ലി​ക​ൾ​ക്കാ​യി ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഷാ​ഹി മ​സ്ജി​ദി​ന്റെ ഒ​രു ഭാ​ഗ​ത്ത് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ‘സിം​ഹ​സ്ഥ കും​ഭ് 2028’ന് ​തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​യി റോ​ഡ് വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷാ​ഹി മ​സ്ജി​ദി​ന്റെ ഒ​രു ഭാ​ഗം പൊ​ളി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ നേ​ര​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തി​രു​ന്നു.

നി​ശ്ച​യി​ച്ച സ്ഥ​ല​ത്ത് അ​ല്ലാ​തെ​യും പ​ള്ളി​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത് വി​ശ്വാ​സി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ഊ​ഹാ​പോ​ഹ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2028ൽ ​ന​ട​ക്കു​ന്ന സിം​ഹ​സ്ഥ കും​ഭ​മേ​ള​ക്ക് മു​ന്നോ​ടി​യാ​യി, ഉ​ജ്ജ​യി​ൻ ഡെ​വ​ല​പ്മെ​ന്റ് പ്ലാ​ൻ 2035ന്റെ ​ഭാ​ഗ​മാ​യി​ട്ടാ​ണ് കാ​ന്താ​ൾ ചൗ​ര​ഹ​ക്കും ഗോ​പാ​ൽ മ​ന്ദി​റി​നും ഇ​ട​യി​ൽ ഒ​രു കി​ലോ മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള റോ​ഡ് 15 മീ​റ്റ​റാ​യി വീ​തി​കൂ​ട്ടു​ന്ന​ത്. ഇ​തി​നാ​യി പ​ള്ളി​യു​ടെ പ്രാ​ർ​ഥ​നാ ഹാ​ളി​ന്റെ (ജ​മാ​അ​ത്ത് ഖാ​ന) ഒ​രു ഭാ​ഗം, 120 അ​ടി ഉ​യ​ര​മു​ള്ള മി​നാ​രം, മ​സ്ഹ​ർ ചൗ​ക്ക് ഷാ​ഹി എ​ന്നി​വ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്.

മ​സ്ജി​ദ് വ​ഖ​ഫ് സ്വ​ത്താ​ണെ​ന്നും പൈ​തൃ​ക ആ​രാ​ധ​നാ​ല​യ​മാ​യ​തി​നാ​ൽ റോ​ഡ് വി​ക​സ​നം മ​റു​വ​ശ​ത്തു​കൂ​ടി ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​ള്ളി ക​മ്മി​റ്റി​യും പ്ര​ദേ​ശ​വാ​സി​ക​ളും ഹൈ​കോ​ട​തി​യു​ടെ ഇ​ന്ദോ​ർ ബെ​ഞ്ചി​നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഗ​താ​ഗ​ത സൗ​ക​ര്യം മു​ൻ​നി​ർ​ത്തി കോ​ട​തി ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ര​ണ്ടു ദി​വ​സ​മാ​യി രാ​ത്രി​യി​ൽ പ​ള്ളി​ക്കു​ള്ളി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് ര​ണ്ടാ​യി​ര​ത്തോ​ളം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് ബ​ല​മാ​യി പൊ​ളി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. പ​ള്ളി​ക്ക് ചു​റ്റും 500 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്ത് ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Ujjain Shahi Masjid Damaged During Road Widening Drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.